Monday, June 11, 2012

എന്റെ കവിത

എന്റെ കവിത

കടലിന് മുകളിലൂടെയും
മേഘങ്ങള്‍ക്കിടയിലൂടെയും
എത്തി ചേര്‍ന്ന്
പതിയിരിക്കുന്ന പ്രവാസം

വീണ്ടും
പുഴയാഴങ്ങള്‍ക്ക് മീതെയും
മഴയോളങ്ങള്‍ക്കിടയിലൂടെയും
പൊള്ളി മാറിയ യാഥാര്‍ത്ഥ്യം

കാല്‍പ്പനികതയില്‍ നിന്ന്
പ്രായോഗികതയുടെ വിമാനത്തില്‍
കറുത്ത സത്യത്തിലേക്ക്

എന്റെ കവിത

കിലുങ്ങുന്ന പാദസ്വരങ്ങളില്‍ നിന്ന്
പൊട്ടിയ വളകളിലേക്ക്
ഞാന്‍ നേടിയ ദൂരം

പുതപ്പിച്ച സ്നേഹത്തില്‍ നിന്ന്
തീച്ചൂളയിലേക്ക് എടുത്തെറിഞ്ഞ്
പകര്‍ന്ന് തന്ന ഏകാന്തത

മരുക്കാറ്റില്‍ നിന്ന്
മഴപ്പച്ചയിലേക്കുള്ള
സ്വപ്നാടനം

No comments:

Post a Comment