പാതിതുറന്ന ജാലകത്തിലൂടെ
ചിതറിത്തെറിച്ച് സ്വാതന്ത്ര്യം
നേടിയൊരു നോട്ടത്തില്‍ പതിഞ്ഞത്...
വെള്ളമേഘനേരിയതണിഞ്ഞ്
കളിപറഞ്ഞ് കുണുങ്ങിയിരുന്ന
സുന്ദരിയാകാശം പൊടുന്നനെ
ചുവപ്പ് പട്ടണിഞ്ഞ്,
കരിമേഘ കണ്ണെഴുതി,
മുല്ലപ്പൂ നിലാവ് ചൂടി,
പടിഞ്ഞാറ്റയിലേക്കിറങ്ങുന്നുണ്ട്
കള്ളക്കാമുകന്‍ ചന്ദ്രനെക്കാണാന്‍ ...
ചന്ദ്രനോ മൊബൈല്‍ക്കാമറയുടെ
നക്ഷത്രച്ചിമ്മലുമായി കള്ളചിരി ചിരിച്ച് .....
No comments:
Post a Comment