തോട്
വയലില്ലാത്ത നാട്ടില്‍
ഏന്തിവലിച്ചൊഴുകുന്നൊരു
തോട്
കാട്
കാട് പിടിച്ച മനസ്സുകള്‍
കാട് മനസ്സില്‍ മാത്രമൊതുക്കി
പുഴ
അന്ന് ഹെലിക്കോപ്റ്ററിലും
ഇന്ന് കടലാസിലും
വെറും വര
മല
മലയിടിച്ച് വിറ്റ്
മല പോലെ പണം
സിഗററ്റ്
ഇന്നൊരു ചിന്നാശ്വാസം
നാളെ അവസാനശ്വാസം
മഴ
കടലാസില്‍ മഴയ്ക്കേഴ് വര്‍ണ്ണം
കൊള്ളുന്ന മഴയ്ക്ക് പ്രാക്കിന്റെ കറുപ്പ്
കസേര
ഇരിക്കുന്നവന്
നഷ്ടപ്പെടലിന്റെയും
നില്‍ക്കുന്നവന്
നേടേണ്ടതിന്റേയും
ടെന്‍ഷന്‍
No comments:
Post a Comment