ഈ പാളങ്ങളുടെയും അവയ്ക്ക് മുകളില്‍ പാഞ്ഞ് പോയ തീവണ്ടിയുടെയും ഇടയിലമര്‍ന്നാണ് ഞാന്‍ യാത്ര തുടങ്ങുന്നത് ...
മിനുസവും വെള്ളിനിറമാര്‍ന്നതുമായ ഈ പാളങ്ങളും നീല നിറമുള്ള കരിങ്കല്ലുകളും കറുത്തചിത്രങ്ങള്‍ കൊണ്ടലങ്കരിച്ചത് ഞാനാണ് ...
നിന്നിലേക്കൊഴുകാന്‍ കൊതിച്ച എന്റെ രക്തത്തുള്ളികള്‍ ഒന്നൊന്നായി ചേര്‍ന്നാണീ പ്രണയത്തിന്റെ രൂപങ്ങള്‍ വരച്ച് വച്ചിരിക്കുന്നത് ...
നിന്റെ ജീവിതത്തിലേക്ക് മരണത്തിന്റെ കാന്‍വാസിലെന്റെ മാസ്റ്റര്‍ പീസ് .....
പ്രണയം പുകഞ്ഞില്ലാതായ എന്റെ തലച്ചോറ് കാണുക ...
പാളങ്ങളുമായി അവയിപ്പോളും പ്രണയത്തിലാണ് ....
ചതഞ്ഞരഞ്ഞ് പാളങ്ങളില്‍ ഒട്ടിപ്പിടിച്ച അവയില്‍ നിന്നും ചീര്‍ത്ത കുമിളകള്‍ മുളച്ച് നില്‍ക്കുന്നു....
നിന്നെ തലോടാന്‍ കൊതിച്ച കൈവിരലുകള്‍ കറുമുറെ ശബ്ദം പുറപ്പെടുവിച്ചൊരു വേട്ടനായക്കന്നമാകുന്നുണ്ട് .....
നിനക്കായ് മിടിച്ച എന്റെ ഹൃദയമാണേറ്റവും ഭാഗ്യവാന്‍ ...... സ്വാദിഷ്ടമായൊരു ഭോജ്യമായതിന് ശേഷവും തിളങ്ങുന്ന കണ്ണുള്ള പൂച്ചയുടെ നീളന്‍ മീശയില്‍ അവനിപ്പോഴും മിടിക്കുകയും വിറയ്ക്കുകയും ചെയ്യുന്നു ... .
എന്റെ ചില്ലിട്ട ചിത്രങ്ങള്‍ക്ക് ചുറ്റും അണിയാന്‍ മറ്റൊരു ഹാരം തിരയുക വേണ്ട ... അതിന് കൊതിച്ചെന്റെ കുടലുകള്‍ സ്വയം മുല്ലപ്പൂവിന്റെ വേഷമണിഞ്ഞിരിക്കുന്നു ....
ഏറ്റവും സന്തോഷത്തില്‍ ഞാനീ വായുവിലലിഞ്ഞ് ചേരുന്നു പ്രണയത്തിലേക്ക് മരണത്തിലൂടെ നേടിയ സ്വാതന്ത്ര്യത്തിലേക്ക് ...
No comments:
Post a Comment