ഒന്ന്
ആകാശത്തില്‍ നിന്ന്
ഭൂമിയിലേക്കുള്ള ദൂരത്തില്‍
തങ്ങി നില്‍ക്കുന്നത് മുഴുവന്‍
പ്രണയം ....
ഭൂമി നീരാവിയിലെഴുതി പ്രണയം
ആകാശത്തേക്ക്
ആകാശം മഴയിലെഴുതി പ്രണയം
താഴോട്ട് .....
ആവി കൊണ്ടും മഴകൊണ്ടും
ആകാശത്തിനും ഭൂമിക്കുമിടയില്‍
അളന്ന് തീരാത്തത്ര പ്രണയം ....
രണ്ട്
എന്റെ നേര്‍ത്ത തലോടലില്‍
നിന്നില്‍ ഒരു മിന്നല്‍
ആകാശത്തേക്ക്
എന്റെ ആലിംഗനത്തില്‍
ഒരു നാണക്കിളിയും
No comments:
Post a Comment