അമ്പലകുളത്തിന്റെ കരയില്‍ നിന്ന്
കമലദളങ്ങളോട് ശ്രംഗരിച്ച്
തെളിനീരില്‍ തെന്നിപ്പാഞ്ഞ്
.....
സ്വര്‍ണ്ണ നിറം കടം
വാങ്ങിയ നെല്‍പ്പാടത്ത്,
അന്നം തേടിയ ഒറ്റക്കാലന്റെ
കണ്ണിലേക്ക് കരുണ നിറഞ്ഞൊരടി ....
കുരച്ചു ചാടുന്ന ശ്വാനന്റെ
നേര്‍ക്ക് വെടിയുണ്ട പോലെ
വീരത്വം ...
രൌദ്രഭാവത്തില്‍ മാവിന്‍ ചില്ലയിലെ
സംഹാരം....
അന്യമതക്കാരന്റെ നെഞ്ചിലേക്ക്
ഭയാനകമായൊരു
എടുത്തെറിയപ്പെടല്‍ ...
കഞ്ചാവും പെത്തടിനും മദ്യവും
ഭീഭത്സമാക്കിയൊരേറ് !
വസന്തത്തിന്റെ ഇടിമുഴങ്ങുന്നത്രേ .....
പെറ്റ് ഊട്ടി വളര്‍ത്തിയ
തള്ളക്ക് നേരെ തൊടുത്തത് !!
തന്നെ യഥാര്‍ത്ഥ ഹാസ്യം .....
എറിഞ്ഞവന്റെ നെഞ്ചിലേക്ക് തന്നെ
തിരിച്ച് നിയോഗിക്കപ്പെടുന്നത്
അത്ഭുതമല്ലാതെന്ത്
ശാന്തമായി കുഴിയിലേക്ക് എറിയപ്പെടുന്ന
ശവപ്പെട്ടിയുടെ നെഞ്ചിലേക്ക് ...
No comments:
Post a Comment