കവിത ഒരു വേശ്യയാണ്
ഒരു വാക്കിലായിരം അര്‍ത്ഥമൊളിപ്പിച്ച്
വായിക്കപ്പെടേണ്ട വിശപ്പകറ്റാന്‍
മുല്ലപ്പൂ ചൂടിയും വെള്ളപ്പല്ല് കാട്ടി
ചിരിച്ചും
തന്നിലേക്ക് വലിച്ചടുപ്പിച്ച്
ആവശ്യമുള്ളത് തന്ന്
ഒരിക്കലും പിടി തരാതെയങ്ങനെ
വഞ്ചിച്ച് വഞ്ചിച്ച്
തെരുവില്‍ നിന്ന് തെരുവിലേക്കും
പലപ്പോഴും മനസ്സില്‍ നിന്ന്
മനസ്സിലേക്കും
No comments:
Post a Comment