നീ എന്റെ മൌനമാണ്….
നിന്റെ ഓര്‍മ്മ കരിച്ച്
കളഞ്ഞതെല്ലാം എന്റെ വാക്കുകള്‍ …
നിന്നെ മറികടക്കാന്‍ പരാജയപ്പെട്ട്
ചിറക് കുഴഞ്ഞ് വീണൊരു
പറവ ഞാന്‍ ….
ചിലപ്പോള് ഞാന്‍ നിറയുന്നുണ്ട്,
ഒരു തുള്ളി തുളുമ്പാന് കൊതിച്ച്
നിന്നെ തേടി …..
എല്ലാ കാഴ്ച്ചകളും നീയെന്ന് തുടങ്ങി
നിന്നിലെത്താതെ ഒടുങ്ങുകയാണ് …
അകലെ ചക്രവാളസീമയില്‍
ഒന്നായി ചേരുന്ന നമ്മള്‍ ….
സ്വപ്നനിമിഷത്തിലെ വര്‍ണ്ണക്കാഴ്ച്ച!!!
അംബര സാഗര സംഗമം …
തിരിച്ചറിവില്‍ ഉരുകി
തീര്‍ന്നില്ലാതാകുന്ന ഞാന്‍ ….
നിന്റെ മള്‍ബറി ഇലകള്‍
കാത്ത് ഒരു നൂല്‍ പോലും
പൊഴിക്കാതെ ഞാനെന്ന
പട്ടുനൂല്‍ പുഴു ...
നിന്നെ നഷ്ടപ്പെതറിഞ്ഞറിയാതെ
വിഡ്ഡിയായ വേഴാമ്പലിനെ പോലെ
മഴകാത്തീ മരുഭൂമിയില്‍ ….
ആത്മാവിന്റെ ജീവിതമെന്ന
വിഖ്യാത മുറിവില്‍
ഉപ്പു പുരട്ടിയത് നിന്റെ പ്രണയം
ഇന്നും നീറി നീറി ജനിമൃതികള്‍
ആയിരം കുടിച്ച് തീര്‍ത്ത്
ഞാന്‍ ….
നിന്നെ നഷ്ടപ്പെടുത്തിയതിനെന്നോട്
പൊറുക്കാന് ആവാതെ
മനസ്സാക്ഷി വിധിച്ച
ദയാവധത്തിന്റെ നാളെണ്ണി ..…
നീലനിറമുള്ള ജമന്തിപൂക്കളെ
കാത്ത് …..
No comments:
Post a Comment