ഇന്നലെ രാത്രിയിലാണത് സംഭവിച്ചത്
എന്നോ ചവറ്റുകുട്ടയിലേക്കെറിഞ്ഞ
രണ്ട് കവിതകളുമായി തൂപ്പുകാരന്‍ പയ്യന്‍
ഒന്ന് നീല മറ്റൊന്ന് ചുവപ്പ്....
സാര്‍, നഷ്ടപ്പെട്ട രണ്ട് കവിതകള്‍
കണ്ട് കിട്ടിയിരിക്കുന്നു
പ്രപഞ്ചത്തിന്റെ, പ്രകൃതിയുടെ, ജീവിതത്തിന്റെയും
രണ്ട് കവിതകള്‍ സര്‍....
പറയൂ ....
നീല നിറമുള്ള ഈ കവിത നോക്കൂ സര്‍
പ്രപഞ്ചത്തിന്റെ ശ്വാസം തന്നെ ഉറങ്ങുന്ന
പ്രണയമാണ് വിഷയം
കടലും കടലയും കടലാടിയും
മണ്ണും വിണ്ണും പെണ്ണും
വാനവും മാനവും ദാനവും
എല്ലാമടങ്ങുന്ന നീല നിറമുള്ള പ്രണയം
ഇതെങ്ങിനെ നഷ്ടപ്പെടുത്തിക്കളഞ്ഞൂ സര്‍ ???
ചുവപ്പ് നിറമുള്ള ഈ കവിത കാണണം സര്‍
മനുഷ്യത്വമുറങ്ങുന്ന വിപ്ലവം
ചൂഷകന്റെ നെഞ്ചും,
മര്‍ദ്ദകന്റെ തലയൊട്ടിയും,
പിളര്‍ത്തുന്ന വിപ്ലവം...
പട്ടിണിക്കാരന്റെ ശ്വാസവും,
പണിക്കാരന്റെ ഉണര്‍ത്തുപാട്ടും....
ഈ കവിതയ്ക്കെങ്ങിനെ നഷ്ടപ്പെടാന്‍ കഴിഞ്ഞൂ സര്‍ ???
മകനേ, പ്രണയം വെളുത്ത
നിറമുള്ള ഒരു മുട്ട മാത്രമായിരുന്നു
അടവച്ച് വിരിയിച്ച്
പാട്ട് കേട്ടുറങ്ങാന്‍ കുയിലിന്റെയെന്ന്
നിനച്ചിരിക്കുമ്പോളാണ്,
കൂട്ടിവച്ച് അണിയിച്ചൊരുക്കി
വീടും വയ്ക്കുന്ന അടയ്ക്കാ കുരുവിയുടെതെന്ന്
സംശയം ജനിച്ചത്,
ചീത്ത കൊത്തി വലിക്കുന്ന
കാക്കയുടെതെങ്കിലും ആകണേയെന്ന്
കരുതിയിരിക്കുമ്പോളാണ്,
ഉഗ്രവിഷമുള്ള ഏതോ ഉരഗത്തിന്റെയെന്ന്
ബോധ്യം വന്നത് !!!!!
പ്രണയത്തിന്റെ നീലനിറം വിഷത്തിന്റേതെന്ന്
ബോധമുദിച്ച വേളയിലാണ് ഉപേക്ഷിക്കണമെന്ന്
തീര്‍ച്ചപ്പെടുത്തിയത്.....
ഇനി വിപ്ലവത്തിന്റേത് കവിതയുടെ ഭാഷയല്ലെന്ന്,
വെട്ടെണ്ണം അന്‍പത്തൊന്നെന്ന്,
ബംഗാളിയുടെ ഒന്നാം പൌരത്വമെന്ന്,
ഷൂക്കൂറിന്റെയും, ഫസലിന്റെയും, അനീഷ് രാജന്റെയും,
കൊടി മാറിയ രക്തസാക്ഷിത്വത്തിന്റേതെന്നും,
ഇരുപത് പേര്‍ വട്ടമിട്ട് പീഡിപ്പിക്കുന്ന,
ഭരിക്കുന്നവന്റെ സ്വന്തം ഗുവാഹട്ടിയിലെ
ജനാധിപത്യത്തിന്റേതെന്നും,
ഭാഷ മാറ്റം സംഭവിച്ചിരിക്കുന്നു ...
വിപ്ലവം കവിതയിലാക്കുന്നതും കാത്ത്
ചരിത്രം ആവര്‍ത്തിക്കാന്‍ നില്‍ക്കുന്നുണ്ട് .....
നെരൂദിയന്‍അംബാസിഡര്‍ പണി
ഭയന്ന് ഒഴുക്കി കളഞ്ഞതാണ് ...
No comments:
Post a Comment